15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
August 3, 2024
May 31, 2024
May 2, 2024
April 17, 2024
February 12, 2024
October 21, 2023
August 9, 2023
June 20, 2023

യുഎഇയിൽ പൊടിക്കാറ്റിനും, കടൽ പ്രക്ഷുബ്‍ധമാകാനും സാധ്യതയെന്ന് മുന്നറിയിപ്പ്

Janayugom Webdesk
June 11, 2022 11:38 am

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്‍ധമാകാനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.

കടൽ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തിൽ തിരയടിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ താപനിലയിൽ ക്രമാനുഗതമായ കുറവുമുണ്ടാകും.

സമുദ്രോപരിതലത്തിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. ഇതേതുടർന്ന് ദൂരക്കാഴ്ചാ പരിധിയിൽ കുറവ് വരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish summary;Warning of pos­si­ble dust storms in the UAE

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.