22 April 2024, Monday

താക്കീതായി തൊഴിലുറപ്പ് തൊഴിലാളികളുടെ സമരജ്വാല

Janayugom Webdesk
ആലപ്പുഴ
November 9, 2021 7:37 pm

വേതന വിതരണത്തിലെ ജാതി വിവേചനം ഒഴിവാക്കുക, വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനസ്ഥാപിക്കുക, തൊഴിലും വേതനവും സംരക്ഷിക്കുക, പാചക വാതക, മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിപ്പിച്ച സമരജ്വാല അധികാരികൾക്ക് താക്കീതായി.

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിലായിരുന്നു സമരം. എഐടിയുസി ദേശിയ കൗൺസിൽ അംഗം പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ അജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ശോഭ സ്വാഗതം പറഞ്ഞു. ബാബുലാൽ, ബീന അശോകൻ, അനിത തിലകൻ, ഷീജ, ജയ പ്രസന്നൻ, സനൽകുമാർ, മനോഹരൻ, സന്തോഷ് കുമാർ, ഷീജ തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലവും കത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.