ജിഗ്​നേഷ്​ മേവാനിക്ക്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​

Web Desk
Posted on November 29, 2017, 9:32 am

അഹമ്മദാബാദ്​: യുവ ദളിത് സമരനായകന്‍ ജിഗ്​നേഷ്​ മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്​റ്റ്​ വാറന്‍റ്​. ജനുവരിയില്‍ സമരത്തി​​ന്‍റെ ഭാഗമായി രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ്​ മേവാനിക്കും മറ്റ്​ 12പേര്‍ക്കുമെതിരെ ​ അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ ആര്‍.എസ്​.ലന്‍ഗ വാറന്‍റ്​ പുറപ്പെടുവിച്ചത്​.

അഹമ്മദാബാദ് റെയില്‍വേസ്​റ്റേഷനില്‍ കഴിഞ്ഞ ജനുവരി 11നാണ്​ സമരം നടന്നത്​.

ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബനസ്​ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന്​ സ്വതന്ത്രനായി മത്സരിക്കുമെന്ന്​ കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു.