ട്രംപിനെ 2020ൽ പരാജയപ്പെടുത്താൻ ഒരു സ്ത്രീക്കും കഴിയില്ലെന്ന് സാൻഡേഴ്സ് തന്നോട് പറഞ്ഞെന്ന് വാറെൻ

Web Desk
Posted on January 14, 2020, 2:48 pm

വാഷിങ്ടൺ: ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഒരു സ്ത്രീക്കും കഴിയില്ലെന്ന് ബെർണി സാൻഡേഴ്സ് തന്നോട് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി എലിസബത്ത് വാറെൻ പറഞ്ഞു. എന്നാൽ ഇത് സാന്‍ഡേഴ്സ് നിഷേധിച്ചു.
കഴി‍ഞ്ഞ കൊല്ലം അവസാനം നടന്ന ഒരു സംഭാഷണത്തിനിടെ ആണ് ഇത്തരം പരാമർശം ഉണ്ടായതെന്നും വാറെൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർഥിത്വത്തിലേക്കുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ആണ് ഈ സംഭാഷണം നടന്നത്.
ഡെമോക്രാറ്റുകൾ ഒരു വനിതാ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്താൽ എന്താകും ഉണ്ടാകുക എന്ന തന്റെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ ഒരു സ്ത്രീക്ക് വിജയിക്കാനാകുമെന്നായിരുന്നു തന്റെ വാദം. എന്നാൽ അതെല്ലാം അദ്ദേഹം നിരാകരിച്ചു. എന്നാൽ ആ സ്വകാര്യ സംഭാഷണത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താൻ തനിക്ക് താത്പര്യമില്ലെന്നും വാറൻ പറഞ്ഞു. ഞങ്ങൾക്കിടയിൽ വൈരുദ്ധ്യങ്ങളല്ലാതെ യാതൊരു അഭിപ്രായഐക്യവുമില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ വാറെന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് സാൻഡേഴ്സൺ. അതേസമയം തങ്ങളുടെ സംഭാഷണത്തിനിടയ്ക്ക് വാറെന്റെ ജീവനക്കാർ ആരും കടന്നു വരാത്തതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അവർ കള്ളം പറയുകയാണെന്നും സാൻഡേഴ്സ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് ഒരു പുരുഷാധിപത്യ പ്രവണത ഉള്ളയാളും വംശവെറിയനും നുണയനുമാണെന്നായിരുന്നു താൻ അന്ന് പറഞ്ഞതെന്നും സാൻഡേഴ്സൺ കൂട്ടിച്ചേർത്തു. തനിക്ക് സാധ്യമായതെല്ലാം ആയുധമാക്കുന്ന വ്യക്തിയാണെന്നും താൻ പറഞ്ഞിരുന്നു.
ഒരു സ്ത്രീക്ക് ട്രംപിനെ തോൽപ്പിക്കാനാകുമോയെന്ന് ചോദിച്ചാൽ തീർച്ചയായും കഴിയുമെന്ന് തന്നെയാണ് തന്റെ മറുപടി. മുപ്പത് ലക്ഷം വോട്ടാണ് ഹിലരി 2016ൽ സ്വന്തമാക്കിയത്. 

War­ren says Sanders told her no woman could beat Trump in 2020

Sanders has called reports of his remarks ‘ludi­crous’ as ten­sions between cam­paigns surge ahead of first votes