അരിമ്പാറയാണോ നിങ്ങളെ അലട്ടുന്ന സൗന്ദര്യപ്രശ്‌നം; ഇതൊന്നു പരീക്ഷിക്കൂ… എളുപ്പത്തില്‍ അരിമ്പാറ അകറ്റാം

Web Desk
Posted on October 09, 2019, 5:50 pm

മനുഷ്യ ശരീരത്തില്‍ ത്വക്കിലോ ത്വക്കിനോടു ചേര്‍ന്ന ശ്ലേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളര്‍ച്ചയാണ് അരിമ്പാറ. രോഗമുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കത്താലോ സ്പര്‍ശനത്താലോ ഇതു പകരാനിടയുണ്ട്. ഇതില്‍ നിന്നു ദ്രാവകം വഴിയോ ഇത് ആരെങ്കിലും പൊട്ടിക്കാന്‍ ശ്രമിയ്ക്കുകയോ ചെയ്യുമ്പോഴാണ് അരിമ്പാറ പകരാന്‍ സാധ്യത കൂടുതലും. സാധാരണ കൈകാലുകളിലും കാല്‍മുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. ഇത് മാറ്റാനായി ഹ്യുമണ്‍ പാപ്പിലോമ വൈറസിനെ നശിപ്പിയ്ക്കുകയാണ് വേണ്ടത്. അരിമ്പാറ മാറ്റാനായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിച്ചാല്‍ അരിമ്പാറ എളുപ്പത്തില്‍ നീക്കം ചെയ്യാം.

ചണവിത്ത്

ചുട്ട് ചതച്ചതോ അല്ലെങ്കില്‍ പച്ചയോ ആയ ഒരല്ലി വെളുത്തുള്ളി അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടാവുന്നതാണ്. അല്ലെങ്കില്‍ ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറയ്ക്ക് പ്രതിവിധിയാണ്. ഇതിനായി പൊടിച്ച ചണവിത്ത്, ചണവിത്തിന്റെ എണ്ണയുമായി കലര്‍ത്തി അല്പം തേനും ചേര്‍ക്കുക. ഇത് അരിമ്പാറയില്‍ തേച്ച് ബാന്‍ഡേജ് കൊണ്ട് പൊതിയുക. ദിവസവും പുതിയതായി നിര്‍മ്മിച്ച് വേണം ഈ ലേപനം ഉപയോഗിക്കാന്‍. പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ഇത് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്ക്കു മുകളില്‍ കുറേ നേരം ഉരസുന്നതും ഗുണം ചെയ്യും.

Image result for പച്ച ഇഞ്ചി

കര്‍പ്പൂര എണ്ണ അരിമ്പാറ നീക്കുന്നതിന് ഫലപ്രദമാണ്. ഇത് ദിവസം പല പ്രാവശ്യം രോഗബാധയുള്ളിടത്ത് പൊതിയുക. ഒരു ചോക്ക് കഷ്ണം, അല്ലെങ്കില്‍ മുറിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉരസുന്നതും ഫലം ലഭിക്കും. വാഴപ്പഴത്തിന്റെ തോല്‍ ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12–24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക. അരിമ്പാറയ്ക്ക് എളിപ്പത്തിലുള്ള പ്രതിവിധിയാണ്.

Image result for സവാള

ഇനി സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുന്നതും നല്ലതാണ്. ഇതുപോലെ എരിക്കിന്റെ ചുന അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. സോപ്പ്, ചുണ്ണാമ്പ് എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നതും ഉത്തമമാണ്. സോപ്പും കാരവും ഇതേ രീതിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

YOU MAY ALSO LIKE…