പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് വാഷിംങ് മെഷീൻ നൽകി

Web Desk

കോഴിക്കോട്

Posted on June 22, 2020, 9:24 pm

ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂനിയൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കോവിഡ് അനുബന്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി FBEU കോഴിക്കോട് റീജിയനൽ കമ്മിറ്റി പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രിക്ക് വാഷിംങ് മെഷീൻ നൽകി.
FBEU അഖിലേന്ത്യാ അസി: സെക്രട്ടറി PC വിനോദിൽ നിന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി ഏറ്റുവാങ്ങി.
പ്രസ്തുത ചടങ്ങിൽ FBEU റീജിയനൽ ചെയർമാൻ വിനീത് വി.വി., റീജിയണൽ ട്രഷറർ സനീഷ് കുമാർ ‚ജറീഷ് സി എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ: ഷാമിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

eng­lish sum­ma­ry: wash­ing machine donat­ed to hos­pi­tal

you may also like this video: