കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കേരള സർക്കാർ കൈകൊണ്ട ശക്തമായ നടപടികളും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീർത്തിച്ച് അമേരിക്കൻ മാധ്യമം വാഷിംഗ്ടൺ പോസ്റ്റ്. രോഗബാധ തടയാൻ കേരളം കൈകൊണ്ട നടപടികൾ. രോഗികളെ കണ്ടെത്തി ക്വാറന്റെെനിൽ പ്രവേശിപ്പിക്കാനും, അവരുടെ സമ്പർക്ക പട്ടിക തയാറാക്കാനുംതുടങ്ങി കേരളം സർക്കാർ സ്വീകരിച്ച നടപടികളെ പുകഴ്ത്തുകയാണ് വാഷിങ്ടൺ പോസ്റ്റ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ കേരളത്തിൽ അകപ്പെട്ടുപോയ അതിഥി തൊഴിലാളികളുടെ ക്ഷേമവും, സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് സർക്കാർ എടുത്ത തീരുമാനം ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. കേരളത്തിന്റെ നടപടി ‘കർശനവും മനുഷ്യത്വപരവു’മാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
30 വർഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയർന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടു പോലും കേരളം അതിനെയെല്ലാം അതി ജീവിച്ചു. കേരളത്തിൽ ആദ്യവാരമായപ്പോഴേയ്ക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടികൊടുക്കാനും സംസ്ഥനത്തിന്റെ മികച്ച ആരോഗ്യ പ്രവർത്തനത്തിലൂടെയും സർക്കാരിന്റെ കൃത്യമായ ഇടപെടലിലൂടെയും സാധിച്ചുവെന്ന് വാഷിംഗ്ടൺ പോസ്റ്റിൽ പറയുന്നു.
ENGLISH SUMMARY: Washington post congratulate Kerala covid model
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.