കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്ന കേരളത്തിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രശംസിച്ചിരുന്നു. കേരളം കോവിഡ് 19 നെ കൈകാര്യം ചെയ്ത വിധം രാജ്യത്തിനൊട്ടാകെ അനുകരണീയമാണെന്നാണ് പ്രമുഖ അമേരിക്കൻ ദിനപത്രമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
വൈറസ് രോഗബാധയ്ക്കെതിരെ സംസ്ഥാനസർക്കാർ സ്വീകരിച്ച ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പത്രം വിശദീകരിച്ചിരുന്നു. കേരളത്തിന്റെ നേട്ടത്തെ പ്രശംസിച്ച വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് മിക്ക മാധ്യമങ്ങളും അതിന്റെ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.
എന്നാല്‍ കേരളത്തിന് അഭിമാനിക്കാവുന്ന വാർത്ത മലയാള മനോരമ പതിനൊന്നാം പേജില്‍ ഒതുക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന് ഷമ്മി തിലകന്. കേരളത്തിന് അഭിമാനിക്കാവുന്ന വാർത്ത കാണാൻ ഭൂതക്കണ്ണാടിവച്ച് നോക്കേണ്ടി വന്നെന്നും ഇതൊക്കെ നാട്ടുകാർ വായിക്കേണ്ട വാർത്തയാണെന്നും മൂലക്ക് ഒതുക്കാനുള്ളതല്ലെന്നും ഷമ്മി തിലകന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
English Summary: Washington Post news, shami thilakan facebook post
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.