June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മൃ​ഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് വസീം റിസ്‍വി

By Janayugom Webdesk
January 21, 2020

മൃ​ഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാൽ അത് രാജ്യത്തിന് ഗുണമാകുമെന്നും യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയുടെ പ്രതികരണം.

“പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ​ഗുണം ചെയ്യും” വസീം റിസ്‍വി പറഞ്ഞു.

വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണ്. ആ നയത്തിനനുസരിച്ച് എത്ര കുട്ടികള്‍ ആകാമെന്ന് തീരുമാനിക്കണം. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Wasim Rizvi says pro­duc­ing chil­dren like ani­mal is harm­ful for country.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.