Janayugom Online
വിയ്യൂര്‍ അങ്കനവാടിക്കു സമീപം ഇടവഴിയില്‍ വഴിമുടക്കി ഇറക്കിയ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം

ക്വാറി അവശിഷ്ടത്തിനു പകരം ഇറക്കിയത് മാലിന്യക്കൂമ്പാരം

Web Desk
Posted on April 30, 2019, 9:11 pm
കൊയിലാണ്ടി: ആവശ്യപ്പെട്ടത് ക്വാറി അവശിഷ്ടം. ഇറക്കിയതാകട്ടെ മാലിന്യവും. വിയ്യൂർ അങ്കണവാടിക്കു സമീപമാണ് മാലിന്യം ഇറക്കി ജനത്തെ ദുരിതത്തിലാക്കിയത്.പ്രശ്നമായപ്പോള്‍ കരാറുകാരൻ മുങ്ങുകയും ചെയ്തു. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായതിനാൽ പരിസരവാസികൾ നാട്ടുകാരനായ കരാറുകാരനുമായി ക്വാറി അവശിഷ്ടം ഇറക്കുന്നതിന് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഒരു ലോഡ് ക്വാറി അവശിഷ്ടം ഇറക്കിയതിനു ശേഷം പിന്നീട് മാലിന്യമാണ് ഇറക്കിയത് രൂക്ഷമായ ദുര്‍ഗന്ധ കാരണം പ്രയാസപ്പെടുകയാണ് നാട്ടുകാർ വഴിനടക്കാനും കഴിയുന്നില്ല. പൊലീസിലും നഗരസഭയിലും പരാതിപ്പെട്ടെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.