Web Desk

നെടുങ്കണ്ടം

January 23, 2021, 9:14 pm

നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മത്സ്യാവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍

Janayugom Online

റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് മത്സ്യാവശിഷ്ടങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് നിര്‍മ്മാണം തടസ്സപ്പെട്ടു. അഴുകിയ മീനിന്റെ അസഹ്യമായി ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജോലി ചെയ്യുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പണി ഭാഗീകമായി തടസ്സപ്പെട്ടു. പ്രളയക്കെടുതിയെ തുടര്‍ന്ന് മൂന്നാര്‍ കുമളി സംസ്ഥാനപാതയില്‍ കല്‍കൂന്തലിന് സമീപത്ത് തകര്‍ന്ന റോഡിന്റെ വശങ്ങളിലേയ്ക്കാണ് സാമൂഹ്യ വിരുദ്ധര്‍ മീന്‍ അവശിഷ്ടങ്ങള്‍ രാത്രിയുടെ മറവില്‍ തള്ളിയിട്ട് കടന്ന് കളഞ്ഞത്. രാവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തി പണിക്കാരാണ് അവശിഷ്ടങ്ങള്‍ കണ്ടത്. മത്സാവശിഷ്ടങ്ങള്‍ മുഴുവന്‍ അവിടുന്ന് എടുത്ത് മൂടിയതിന് ശേഷമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചത്.

Eng­lish Sum­ma­ry : Waste dumped in Nedungandam

You may also like this video :