എവറസ്റ്റില്‍ മാലിന്യ കൂമ്പാരം; സഞ്ചാരികള്‍ വൃത്തികേടാക്കുന്നു

Web Desk

കാഠ്മണ്ഡു

Posted on March 18, 2018, 3:50 pm

എവറസറ്റ് കൊടുമുടിയില്‍ പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തുടക്കമിട്ടു. 100 ടണ്‍ മാലിന്യം കൊടുമുടിയില്‍ നിന്നും നീക്കം ചെയ്യല്‍ ലക്ഷ്യം വെക്കുന്ന കാംപെയിനിനാണ് തുടക്കമായത്. ആദ്യദിനം തന്നെ 1200 കിലോ മാലിന്യമാണ് കണ്ടെടുത്തുത്. മാലിന്യം ലുകല എയര്‍പോര്‍ട്ടില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസറ്റിലേക്ക് വരുന്ന പര്‍വതാരോഹകരും വിനോദ സഞ്ചാരികളും കിലോ കണക്കിന് സാധന സാമഗ്രികളുമാണ് പരിസരത്ത ഉപേക്ഷിച്ച് മടങ്ങുന്നത്. ബിയര്‍ ബോട്ടിലുകളും ഓകസിജന്‍ കാനുകളും ഭക്ഷണ ടിന്നുകളും വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. വിമാന മാര്‍ഗം ഇവ തലസഥാന നഗരിയിലെത്തിക്കുകയും തുടര്‍ന്ന് പുനരുപയോഗിക്കാനാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത.

പര്‍വതാരോഹകരോട് കൊടുമുടി കയറുമ്പോള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ എല്ലാം തിരികെ കൊണ്ടുവരണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് എവറസറ്റില്‍ ടണ്‍കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട അവസഥയുള്ളത്. സ്വകാര്യ കമ്പനിയായ യേറ്റി എയര്‍ലൈന്‍സാണ് മാലിന്യം രാജ്യ തലസഥാനത്തെത്തിക്കുക.

Photo Courtesy: BBC News