Web Desk

തിരുവനന്തപുരം

January 22, 2020, 9:29 pm

മാലിന്യ സംസ്‌ക്കരണം: റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം

Janayugom Online

മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. ഹരിതകേരളം മിഷന്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിച്ച ശുചിത്വ സംഗമം 2020ന്റെ ഭാഗമായി നടന്ന സെമിനാറുകളിലാണ് വിദഗ്ധര്‍ ഈ നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം പാനല്‍ വിദഗ്ധര്‍ ഹരിത കേരളം മിഷനെയും വകുപ്പ് മന്ത്രി എ.സി.മൊയ്തീനെയും അറിയിച്ചു. വിഷയം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.

പുന:ചക്രമണം എന്ന വിഷയവുമായി ബന്ധപെട്ടു നടന്ന  ചര്‍ച്ചയില്‍ ക്ലീന്‍ കേരള കമ്പനിയുടെ പ്രതിനിധി പി. കേശവന്‍ നായരാണ് പാനല്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. മാലിന്യസംസ്‌കരണത്തില്‍ ഇപിആര്‍  സംവിധാനങ്ങള്‍ വേണ്ടവിധം ഉപയോഗപെടുത്തണമെന്നും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുവായ  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കാരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പ്ലാസ്റ്റികിനു പകരമായി ഉപയോഗിക്കുന്ന കംബോസ്റ്റബള്‍ ബാഗിന്റെ ഗുണമേന്മ നിര്‍ണായിക്കപ്പെടണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായി.
ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാനപരമായ  വേതനം ഉറപ്പുവരുത്തണമെന്ന് സി.ഒ.ഒ, കുടുംബശ്രീ എന്‍. ആര്‍.ഒ പ്രതിനിധിയും ഉപജീവന മേഘല പാനലിന്റെ കണ്‍വീനറുമായ സജിത്ത് സുകുമാരന്‍ നിര്‍ദേശിച്ചു. മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിലധിഷ്ഠിതമായി വികേന്ദ്രീകൃത മാലിന്യസംസ്‌കരണം എന്ന ആശയം ജി.എ.ഐ.എ ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷിബു കെ. എനിന്റെ  നേതൃത്തില്‍ ചര്‍ച്ച ചെയ്തു.

അടിസ്ഥാന തദ്ദേശ സംസ്ഥാനതലങ്ങളില്‍ ജനകീയ സംവിധാനത്തിന്റെ ആവിശ്യകത പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം സേവന സംഘടനകളുടെ പ്രവര്‍ത്തന ക്രമീകരണം, പശ്ചാത്തല വികസനം എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. മനോഭാവത്തിലും ശീലവല്‍ക്കരണത്തിലും വരുത്തേണ്ട മാറ്റങ്ങളും അവയ്ക്കുള്ള നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളെ ബോധവത്കരിച്ചു നടത്തേണ്ടതായ പ്രവര്‍ത്തനങ്ങളും ദൂരദര്‍ശന്‍ പ്രതിനിധി ജി. സാജന്‍ കണ്‍വീനറായുള്ള പാനലിന്റെ നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നു. പാനല്‍ കണ്‍വീനര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ചു.

Eng­lish sum­ma­ry: Waste Man­age­ment: Pro­pos­al to form Rapid Action Force