Tuesday
17 Sep 2019

സംരക്ഷിക്കേണ്ടവര്‍തന്നെ ജലാശയത്തെ നശിപ്പിക്കുന്നു; ശാസ്താംകോട്ട കായലില്‍ രാസമാലിന്യങ്ങള്‍ തള്ളുന്നു

By: Web Desk | Monday 20 May 2019 11:30 AM IST


ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായലായ ശാസ്താംകോട്ട കായലിനെ നശിപ്പിക്കാന്‍ വാട്ടര്‍ അതോറിട്ടി തന്നെ മുന്‍കൈ എടുക്കുന്നതായി പ്രദേശവാസികള്‍. തെന്മലയില്‍ നിന്നും വരുന്ന വെള്ളം ഫില്‍ട്ടര്‍ ഹൗസില്‍ നിന്നും ശുദ്ധീകരിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനിടെ ശുദ്ധീകരിച്ചിതനുശേഷമുള്ള രാസവസ്തുക്കള്‍ അടങ്ങിയ മലിനജലം ശാസ്താംകോട്ട കായലില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിവേസ്റ്റ്, മറ്റ് അവശിഷ്ടങ്ങള്‍, മനുഷ്യമലം തുടങ്ങിയ എല്ലാ മാലിന്യങ്ങളും പമ്പ് ചെയ്തുവെന്ന് അവകാശപ്പെടുന്ന ജലത്തിലുണ്ടെന്നും ഇതാണ് കൊല്ലം ജില്ലയ്ക്ക് മുഴുവന്‍ ജലം നല്‍കുന്നതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി.
പമ്പിരിക്കുന്ന ഭാഗത്ത് നിന്ന് ചത്ത പന്നിയെ കിട്ടിയതിനെത്തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. കൂടാതെ പട്ടികളും ചത്തുകിടന്നിരുന്നു. അതേ കനാല്‍ വഴി വരുന്ന വെള്ളമാണ് ശുദ്ധീകരിച്ചുവെന്ന പേരില്‍ ആളുകള്‍ക്ക് വിതരണം ചെയ്തുവരുന്നത്. പമ്പ് ചെയ്യുന്ന അതേഭാഗത്തേയ്ക്ക് തന്നെയാണ് മലിനജലം ഒഴുക്കിവിടുന്നതെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.

You May Also Like This: