29 March 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

ഡ്യൂട്ടിയിലിരിക്കുമ്പോള്‍ വാച്ച്, പഴ്സ് എന്നിവ ഒഴിവാക്കണം: പേനയും കണ്ണടയു പോലും വീട്ടില്‍ കൊണ്ടുപോകരുതെന്ന് നിര്‍ദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
January 29, 2022 7:06 pm

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓഫീസിൽ ഉപയോഗിക്കുന്ന പേന, കണ്ണട, ബെൽറ്റ്, തൊപ്പി എന്നിവ വീട്ടിൽ കൊണ്ടുപോകാതെ ഓഫീസിൽ സൂക്ഷിക്കണമെന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശം. കോവിഡ് കാലത്ത് എക്സൈസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച ഉത്തരവിലാണ് ഈ നിർദേശം. ഡ്യൂട്ടിയിലായിരിക്കുമ്പോൾ വാച്ച്, പഴ്സ് എന്നിവ പരമാവധി ഒഴിവാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.

ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണുകൾ പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണം. കവർ ദിവസേന വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വയർലെസ് എന്നിവ ദിവസേന അണുവിമുക്തമാക്കണം. ഓഫീസിലെ എല്ലാ ഫർണിച്ചറും വാതിലിന്റെ പിടിയും തറയും ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് ദിവസേന മൂന്നോ നാലോ തവണ വൃത്തിയാക്കണം. ഡ്യൂട്ടി കഴിയുമ്പോൾ വകുപ്പ് വാഹനം അണു വിമുക്തമാക്കണം. ഡ്യൂട്ടിയിലുള്ളപ്പോൾ ഉദ്യോഗസ്ഥർ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. എക്സൈസ് ഉദ്യോഗസ്ഥർ വാഹനങ്ങളുടെ വാതിലിലൂടെ പരിശോധന നടത്തുന്നത് ഒഴിവാക്കണം. വാഹനങ്ങൾ പരിശോധിക്കുമ്പോൾ മുൻകരുതൽ പാലിക്കണം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാതെ ഓഫീസിലേക്കു മാറ്റരുതെന്നും കമ്മിഷണർ നിർദേശിച്ചു.

 

Eng­lish Sum­ma­ry: Watch and purse should be emp­tied while on duty

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.