ഒരിക്കലെങ്കിലും മൊബൈലിലോ ലാപ്ടോപ്പിലോ പോ ൺ വീഡിയോസ് കണ്ടവർ കരുതിയിരിക്കുക, മുട്ടൻ പണി വരുന്നു

Web Desk
Posted on November 18, 2019, 12:18 pm

ന്യൂഡൽഹി: അശ്ലീല സൈറ്റുകൾ കാണുന്നവരെ വലിയ ചതിക്കുഴികൾ കാത്തിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരം ദൃശ്യങ്ങൾ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാർട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകർത്താൻ കഴിയുന്ന ഉപകരണങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോർട്ട്.

സൈബർ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിൽ മാത്രം പ്രവർത്തിക്കുന്ന PsiXBot എന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇത് സാധ്യമാകുന്നത്.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ ഡൗൺലോഡ് ചെയ്യുമ്പോഴോ ആണ് ഈ സോഫ്റ്റ് വെയർ നിങ്ങളുടെ കമ്പ്യൂട്ടറുകളിലെത്തുക. എന്നാല്‍ അശ്ലീല സൈറ്റുകൾ ഉപയോഗിക്കുമ്പോൾ മാത്രമാകും ഇവ സജീവമാകുക. ഇരകളെ കണ്ടെത്തി വീഡിയോ റെക്കോർഡ് ചെയ്ത് കഴിഞ്ഞാൽ ഭീഷണി സന്ദേശവുമായി ഹാക്കർമാർ രംഗത്തെത്തും. പണം തന്നില്ലെങ്കിൽ അശ്ലീല സൈറ്റ് കാണുന്ന വീഡിയോ വീട്ടുകാര്‍ക്ക് അയച്ച് നൽകുമെന്ന് ഭീഷണി മുഴക്കും. ഇതിൽ വീഴരുതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഇത്തരം ഭീഷണി ഉണ്ടായാൽ വിവരം പൊലീസിനെ അറിയിക്കണമെന്നും നിർദേശിക്കുന്നു.

ഫോണുകളിൽ അശ്ലീല വീഡിയോകൾ കാണുന്നവർക്കും ഈ പ്രശ്നമുണ്ടാകാം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് ഒരു കാരണവശാലും ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്റ്റ് വെയറുകളും യഥാസമയം അപ്ഡേറ്റ് ചെയ്യുകയും വേണം. പാസ് വേഡുകൾ ഇടയ്ക്കിടെ മാറ്റുന്നതും പെട്ടെന്ന് തിരിച്ചറിയാനാകാത്ത പാസ് വേഡുകൾ ഉപയോഗിക്കുന്നതും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.