കൊറോണ കാലത്തും ദ്വീപുകളിലും വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലും ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കും വിളിപ്പുറത്തുണ്ട് ജല ആംബുലൻസ്. ലോക്ഡൗൺ കാലത്ത് ഉൾനാടൻ മേഖലയിലുള്ളവർക്ക് ഇരുപത്തിനാല് മണിക്കൂറും അതിവേഗ സഹായങ്ങളുമായാണ് ജലഗതാഗതവകുപ്പിന്റെ ജല ആംബുലൻസിന്റെ പ്രവർത്തനം. മറ്റ് ആംബുലൻസുകളുടെ പ്രവർത്തനം പോലെ തന്നെയാണ് കൊറോണക്കാലത്ത് ജല ആംബുലൻസും പ്രവർത്തിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ റസ്ക്യൂ ആന്റ് ഡൈവ് എന്ന പേരുള്ള ജല ആംബുലൻസാണ് ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ ഉൾനാടൻ മേഖലയിൽ അടിയന്തര സഹായവുമായി രംഗത്തുള്ളത്. അടിയന്തര ആവശ്യമുള്ളവർ 108 എന്ന നമ്പരിൽ ബന്ധപ്പെട്ടാൽ ഉടൻ ജല ആംബുലൻസ് സഹായത്തിനെത്തും. 25 പേർക്ക് കയറാവുന്ന ഈ ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങളും ഉണ്ട്. ജലമാർഗ്ഗം എത്തിച്ചേരാൻ കഴിയുന്നിടത്തെല്ലാം ആംബുലൻസിന്റെ സൗജന്യ സഹായം ലഭ്യമാണ്. ഇതിനായി ജല വകുപ്പിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഉണ്ടാകും.
കൂടാതെ ഉൾനാടൻ മേഖലയിൽ തനിച്ച് താമസിക്കുന്ന വയോധികൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ ആവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാത്ത അവസഥയിലുള്ളവർക്ക് സേവനം അടിയന്തരഘട്ടങ്ങളിൽ ലഭ്യമാണെന്ന് ജലഗതാഗത വകുപ്പ് എംഡി ഷാജി വി നായർ പറഞ്ഞു. യാത്രാബോട്ടിനേക്കാൾ ഇരട്ടി വേഗതയാണ് ജല ആംബുലൻസിനുള്ളത്. അരൂർ പെരുമ്പളം ദ്വീപ്, കുട്ടനാടിന്റെ ഉൾപ്രദേശത്തുള്ളവർക്കും ജല ആംബുലൻസിന്റെ സേവനം വളരെയധികം പ്രയോജനമാകുന്നുണ്ട്.
ENGLISH SUMMARY: water ambulance in alapuzha
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.