തട്ടിപ്പിന്റെ പുത്തൻ തന്ത്രം കണ്ട് ഞെട്ടി വാട്ടർ അതോറിറ്റി ജീവനക്കാർ

Web Desk

പറവൂര്‍

Posted on July 01, 2020, 7:29 pm

അനധികൃതമായി കുടിവെളളമൂറ്റാൻ സ്ഥാപിച്ച കണക്ഷൻ വാട്ടര്‍ അതോറിറ്റി പിടികൂടി. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ പറവൂര്‍ ചിറ്റാറ്റുക പട്ടണം തിനയാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നിന്നാണ് കുടിവെളള മോഷണം പിടികൂടിയത്.

കണക്ഷൻ മീറ്റര്‍ റീഡിംഗ് എടുക്കാൻ വരുന്ന ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ വിധം ഭൂമിക്കടിയിലൂടെയായിരുന്നു ഈ അനധികൃത കണക്ഷൻ. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

കാലങ്ങളായി വീട്ടുക്കാര്‍ ഈ അനധികൃത കണക്ഷനിലൂടെ വെളളമൂറ്റുന്നതായിട്ടാണ് കരുതുന്നത്. ഭൂമിക്കടിയിലൂടെയുളള കണക്ഷനു മുകളില്‍ സിമന്റ് ടെെലുകള്‍ പാകിയിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

അനധികൃത കണക്ഷൻ വീട്ടുകാരുടെ അറിവോടെയല്ലെന്ന് അവര്‍ അവകാശപ്പെട്ടുവെങ്കിലും ഇവര്‍ക്ക് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

ENGLISH SUMMARY: Water Author­i­ty employ­ees are shocked by the new strat­e­gy of fraud
YOU MAY ALSO LIKE THIS VIDEO