ഇഡ്ഡലിയ്‌ക്കെടുക്കുന്നത് ശുചിമുറിയിലെ വെള്ളം; ഇഡ്ഡലിവ്യാപാരിക്കെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍

Web Desk
Posted on June 01, 2019, 4:27 pm

മുംബൈ: റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് പാചകത്തിനുള്ള വെള്ളമെടുക്കുന്ന വീഡിയോ വൈറലായതോടെ ഇഡ്ഡലിവ്യാപാരിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ ഭക്ഷ്യവകുപ്പ് അധികൃതര്‍. മുംബൈയിലെ തെരുവില്‍ ഇഡ്ഡലി വില്‍ക്കുന്നയാളാണ് ഭക്ഷണത്തിന് റെയില്‍വേ ശുചിമുറിയിലെ വെള്ളം ഉപയോഗിച്ചത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് വ്യാപാരിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കി.