September 29, 2022 Thursday

Related news

September 21, 2022
September 13, 2022
September 11, 2022
September 8, 2022
September 8, 2022
September 7, 2022
September 6, 2022
September 6, 2022
September 5, 2022
September 5, 2022

മഴ ശക്തിപ്രാപിച്ചതോടെ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

എവിൻ പോൾ
തൊടുപുഴ:
September 19, 2020 8:56 pm

എവിൻ പോൾ

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ ജലാശയങ്ങളിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലനിരപ്പ് ഇന്ന് 75 ശതമാനമായി. 3057.845 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി ഉള്ളത്. ഈ മാസം 902 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ. ഇന്ന് വരെ ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും അധികമാണ്.

കെഎസ്ഇബി എസ്എൽഡിസിയുടെ കണക്കനുസരിച്ച് 541 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിടത്ത് ഇന്ന് വരെ ലഭിച്ചത് 585.544 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി,കാസർഗോഡ്,കണ്ണൂർ ജില്ലകളിൽ ഇന്ന് ഉച്ചയോടെ റെഡ് അലർട്ടും ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത രണ്ട് ദിവസം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കിയിൽ ജലനിരപ്പ് 2379.68 അടിയായി ഉയർന്നു. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 73.42 ശതമാനം വരും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്ന് രാവിലെ വരെ 14.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 125.75 അടിയാണ്. വൃഷ്ടിപ്രദേശത്ത് 27 മില്ലി മീറ്റർ മഴ ലഭിച്ചു. ഇടുക്കി ജില്ലയിൽ വിവിധ ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതം ഉയർത്തി. തൊടുപുഴയാറിലൂടെ സെക്കന്റിൽ 24.828 ക്യുബിക് മീറ്റർ ജലമാണ് ഒഴുകിയെത്തുന്നത്.

ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കിയിലെ പാംബ്ല,കല്ലാറുകുട്ടി ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിരുന്നു. പമ്പയിൽ 70 ശതമാനവും,ഷോലയാർ99,ഇടമലയാർ74,കുണ്ടള 94,മാട്ടുപ്പെട്ടി59,കുറ്റ്യാടി60,ആനയിറങ്കൽ59,പൊന്മുടി83,നേര്യമംഗലം93 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.

ഓറഞ്ച് അലേർട്ട്: കേരള ഷോളയാർ, മലമ്പുഴ  ഡാം തുറക്കാൻ നിർദേശം

കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ച 12 മണിക്ക് 2662.55 അടിയായതിനാൽ, ജലനിരപ്പ് 2662 അ ിയായി കുറയ്ക്കാൻ അധികജലം പുറത്തേക്ക് ഒഴുക്കി പ്രളയസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഇടമലയാർ റിസർച്ച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകി. സെപ്റ്റംബർ 23 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലുമാണ് ഉത്തരവ്.

അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതു മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഷാളയാർ ഡാം തുറക്കുമ്പാൾ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ സാധ്യതയുള്ളതിനാൽ ഡാംസുരക്ഷാ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പെരിങ്ങൽക്കുത്തിന്റെ റൂൾ കർവ് പാലിക്കുന്നതിനായി അടിയന്തിരമായി സ്ലൂയിസ് വാൽവുകൾ മുഖേനയോ, സ്പിൽവേ ഷട്ടറുകൾ മുഖേനയോ അധികജലം പുറത്തേയ്‌ക്കൊഴുക്കി ജലവിതാനം ക്രമീകരിച്ച് പ്രളയസാധ്യത ഒഴിവാക്കുന്നതിന് ഇട മലയാർ ഡാം സേഫ്റ്റിഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

മലമ്പുഴ  അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 113.34 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ  ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.  ഡാമിൻ്റെ പരമാവധി ജല സംഭരണശേഷി 115.06 മീറ്ററാണ്.

ENGLISH SUMMARY: water lev­el incre­ses in dam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.