തൊടുപുഴ: സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 76 ശതമാനത്തലേക്ക് താഴ്ന്നു. ഡിസംബർ 1ന് ഡാമുകളിലാകെ 79 ശതമാനം ജലമുണ്ടായിരുന്നു. 3275.54 ദശലക്ഷം വൈദ്യുതിക്ക് ആവശ്യമായ ജലം എല്ലാ ഡാമുകളിലുമായി ഉണ്ടായിരുന്നു. ഡിസംബർ അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നന്നു. 3155.802 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലമാണ് ഇപ്പോൾ ഡാമുകളിലാകെ അവശേഷിക്കുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2383.54 അടിയാണ്.
ഇത് സംഭരണ ശേഷിയുടെ 75.49 ശതമാനം വരും. പമ്പ73,ഷോലയാർ95,ഇടമലയാർ75,കുണ്ടള 95,മാട്ടുപ്പെട്ടി89,കുറ്റ്യാടി82,ആനയിറങ്കൽ100,പൊന്മുടി72,നേര്യമംഗലം 64,ലോവർ പെരിയാർ 91 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്. ഇടുക്കി ഡാമിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജലനിരപ്പ് താരതമ്യേന കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയം ഇടുക്കി ഡാമിൽ 2380.38 അടിയായിരുന്നു ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 74.12 ശതമാനമായിരുന്നു. വൈദ്യുതോൽപ്പാദനത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തെ ശരാശി വൈദ്യുതോപഭോഗം 70.83658 ദശലക്ഷം യൂണിറ്റാണ്.
25ന് 66.9097ദശലക്ഷം യൂണിറ്റും,26ന് 72.7964,27ന്74.4952,28ന്73.5531,2966.4285 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുമാണ് സംസ്ഥാനത്തെ വൈദ്യുതോപഭോഗം. ഇന്നലെ പുറത്ത് നിന്ന് 57.2867 ദശലക്ഷം യൂണിറ്റ് വൈദ്യുതിയെത്തിച്ചപ്പോൾ സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം 9.1418 ദശലക്ഷം യൂണിറ്റ് ആയിരുന്നു. സംസ്ഥാനത്തെ വൈദ്യുതോൽപ്പാദന കേന്ദ്രമായ മൂലമറ്റം പവർ ഹൗസിൽ 3.155 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. ആകെ ആറ് ജനറേറ്ററുകളിൽ 3 ഉം 4 ഉം ആറാമത്തെയും ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികളും കംപ്യൂട്ടർ വൽക്കരണവും മൂലം ഒന്നാമത്തെയും രണ്ടാമത്തെയും അഞ്ചാമത്തെയും ജനറേറ്ററുകൾ പ്രവർത്തിക്കുന്നില്ല. അഞ്ചാമത്തെ ജനറേറ്റർ അടുത്ത ദിവസങ്ങളോടെയും രണ്ടാമത്തെ ജനറേറ്റർ ജനുവരി 10ഓടെയും പ്രവർത്തിച്ച് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാമത്തെ ജനറേറ്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ ഇനിയും കാലതാമസം നേരിടും.
English summary:Water levels in dam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.