25 April 2024, Thursday

Related news

December 2, 2023
November 15, 2023
November 5, 2023
November 3, 2023
September 29, 2023
September 27, 2023
September 27, 2023
September 3, 2023
September 2, 2023
September 2, 2023

അണക്കെട്ടുകളിൽ ജലശേഖരം 76 ശതമാനം

എവിൻ പോൾ
ഇടുക്കി
September 11, 2021 9:57 pm

സംസ്ഥാനത്ത് മഴ ദുർബലമായിരുന്നിട്ടും കെഎസ്ഇബിക്ക് കീഴിലുള്ള ജലാശയങ്ങളിൽ ആകെ ജലശേഖരം 76 ശതമാനത്തിലെത്തി. ഈ മാസം 1026 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ഇന്നലെ വരെ 342 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്ക് ജല സംഭരണികളിൽ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത് 366.43 ദശലക്ഷം യൂണിറ്റ്. 24.43 ദശലക്ഷം യൂണിറ്റ് അധികമാണ് നീരൊഴുക്ക്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോൽപ്പാദനം ക്രമാതീതമായി കുറഞ്ഞത് ജലനിരപ്പ് താഴാതെ നിലനിർത്താൻ സഹായകമായിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം ശരാശരി വൈദ്യുതോൽപ്പാദനം 25.4224 ദശലക്ഷം യൂണിറ്റ് മാത്രമാണ്. അതേസമയം പുറമേ നിന്ന് എത്തിക്കുന്ന വൈദ്യുതി ശരാശരി 44.8082 ദശലക്ഷം യൂണിറ്റായി ഉയർന്നു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോപഭോഗം 70. 2276 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ ഇത് 73.7151 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്തെ ഡാമുകളിലാകെ 3128.773 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഉണ്ട്. ഇടുക്കി ഡാമിൽ ജലനിരപ്പ് 2380. 96 അടിയാണ്. ഇത് ഡാമിന്റെ സംഭരണശേഷിയുടെ 75 ശതമാനം വരും. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131.40 അടിയാണ്. പമ്പയിൽ74,ഷോളയാർ96,ഇടമലയാർ75,കുണ്ടള93,മാട്ടുപ്പെട്ടി79,കുറ്റ്യാടി71,ആനയിറങ്കൽ59,പൊന്മുടി 66 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്.

 

Eng­lish Sum­ma­ry: Water stor­age in dams is 76%

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.