മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ് പ്രായമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള വാട്ടർ ടാങ്കിൽ കയറിയതോടെ സ്ലാബ് ഇളകി ടാങ്ക് തകർന്നതോടെ വിദ്യാർത്ഥികൾക്ക് അപകടം സംഭവിക്കുകയായിരുന്നു.
രണ്ട് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജൽ ജീവൻ മിഷന് കീഴിലാണ് വാട്ടർ ടാങ്ക് നിർമ്മിച്ചതെന്ന് ഗ്രാമീണർ പറഞ്ഞു. “ശുദ്ധമായ കുടിവെള്ളം നൽകേണ്ടവരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത് വെറുമൊരു അപകടമല്ല, കുറ്റകൃത്യമാണ്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം,” മരിച്ച ഹർഷദ പാഗിയുടെ സഹോദരൻ ദീപക് പാഗി പറഞ്ഞു. അപകട മരണത്തിന് കേസെടുത്തതായി കാസ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അവിനാശ് മണ്ടേൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.