പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍ക്കാതെ വന്ന ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 49 മത്സരത്തില്‍ പരാജയം അറിയാത്ത റെക്കോര്‍ഡ് ആഴ്‌സണലിന് തന്നെ ഭദ്രമായി സംരക്ഷിക്കാനായി. അഞ്ച് മത്സരങ്ങളുടെ കൂടി കുറവാണ് ലിവര്‍പൂളിന് ആഴ്‌സണലിന്റെ റെക്കോര്‍ഡിനൊപ്പം എത്താന്‍ വേണ്ടിയിരുന്നത്.വാറ്റ്ഫോര്‍ഡിന് വേണ്ടി ഗോള്‍ നേടിയത് ഇസ്‌മൈല സര്‍,ട്രോയ് ഡീനെ എന്നിവരാണ്. കഴിഞ്ഞ 18 പ്രീമിയര്‍ ലീഗ് മത്സരങ്ങളും ലിവര്‍പൂള്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരേക്കാള്‍ ലിവര്‍പൂളിന് 22 പോയിന്റിന്റെ മുന്‍തൂക്കം ഇപ്പോഴുമുണ്ട്. വിജയത്തോടെ വാറ്റ്‌ഫോര്‍ഡ് 27 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് കയറി. തോറ്റിരുന്നെങ്കില്‍ അവര്‍ ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന അവസാന മൂന്നിലേക്ക് എത്തിയേനെ.
WWDDWDWDWWWWWWWWWWWWWWWWWDWWWWWWWWWWWWWWWWWWL
Liverpool’s 44-game unbeaten streak in the Premier League is over. What a run. 👏 pic.twitter.com/hybhMUb18y
— B/R Football (@brfootball) February 29, 2020
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.രണ്ടാം പകുതിയില്‍ വാറ്ഫോഡിന്റെ ത്രോ ഡൗകൊറേ നല്‍കിയ പാസില്‍ ഇസ്‌മൈല സര്‍ വലയിലെത്തിച്ചു.60 ആം മിനുട്ടില്‍ ട്രോയ് ഡീനെ നല്‍കിയ ത്രൂ ബോള്‍ ഇസ്‌മൈല സര്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍നെതിരെ ചിപ് ഗോള്‍ നേടി.72 ആം മിനുട്ടില്‍ ഇസ്‌മൈല സ്ററുടെ അസിസ്റ്റില്‍ ട്രോയ് ഡീനെ വാറ്റ് ഫോര്‍ഡിന് വേണ്ടി മൂന്നാം ഗോള്‍ നേടി. ഇക്കുറി ലിവര്‍പൂള്‍ പ്രതിരോധതാരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ലക്ഷ്യം തെറ്റിയ പാസ് സാര്‍ തന്നെ പിടിച്ചെടുത്തു. ഹാട്രിക് ഗോളിന് അവസരമുണ്ടായിട്ടും 22കാരന്‍ പന്ത് ക്യാപ്റ്റന്‍ ഡീനെക്ക് കൈമാറി. ആളൊഴിഞ്ഞ വലയിലേക്ക് ഡീനെ അടിച്ചുകയറ്റിയപ്പോള്‍ ലിവര്‍പൂള്‍ സീസണിലെ ആദ്യ തോല്‍വി അറിഞ്ഞു.
English Summary: Watford vs liverpool 3–0
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.