മകൾ ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തത് ചോദ്യം ചെയ്ത പിതാവിനെ തള്ളിയിട്ടു: ബസ്സിന്റെ പിൻചക്രം കയറി ഗുരുതര പരിക്ക്

Web Desk

വയനാട്

Posted on January 17, 2020, 12:26 pm

ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തത് ചോദ്യം ചെയ്ത യാത്രക്കാരെ തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. വയനാട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്താണ് സംഭവം. തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. കാര്യമ്പാടി സ്വദേശി ജോസഫിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. തുടയെല്ലുകള്‍ക്ക് ഗുരുതര പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു.

ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചു വീണു. മകൾ വീണത് ചോദ്യം ചെയ്യാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ തള്ളുകയായിരുന്നു. പുറത്തേയക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ മകള്‍ പരാതി നല്‍കി.

YOU MAY ALSO LIKE