വയനാട്: ആകാശ വിസ്മയമായ വലയ സൂര്യഗ്രഹം കാണാൻ വയനാട്ടിൽ വൻ സജ്ജീകരണം ഒരുക്കി ജില്ല ഭരണകൂടം. ഏറ്റവും ഭംഗിയായി ആകാശ വിസ്മയം കാണികളിലേക്ക് ആസ്വദിക്കാൻ വേണ്ട വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടവും ശാസ്ത്ര ബോധ സംഘടനകളും ചേർന്ന് ഒരുക്കിയിരിക്കുന്നത്. രാവിലെ 8.05 ന് ദൃശ്യമാകുന്ന ഗ്രഹണം 11.07 വരെ നീണ്ടു നിൽക്കും. കോഴിക്കോട് പ്ലാനിറ്റോറിയതിന്റെ ബസും പ്രോജെക്ഷൻ സ്‌ക്രീനും കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനത്തു ഒരുക്കും. ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ശാസ്ത്ര കൗതുകം നേരിൽ കാണാൻ ശാസ്ത്ര അന്വേഷികൾ കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. സൂര്യ ഗ്രഹണം നേരിൽ കാണാനുള്ള സൗരകണ്ണടകളും ലഭ്യമാണ്. വയനാട്ടിൽ 400 ൽ പരം വോളന്റിയർമാർക്ക് സൂര്യ ഗ്രഹണവുമായി ബന്ധപ്പെട്ട് പരിശീലനം നൽകിയിട്ടുണ്ട്.
‘you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.