ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ്, നോണ്‍ ഗസ്റ്റസ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ്, ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.19.6 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ 300 ലധികം പെണ്കുട്ടികള്ക്ക്താമസ സൗകര്യം ലഭ്യമാകും. എ.ഐ.സി.ടി.ഇ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ ഒ.ആര്.കേളു എം.എല്‍.എ മുഖ്യാതിഥിയായി. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്, ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ്.അനിത, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.