11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം എഐഎസ്എഫ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Janayugom Webdesk
ചൂരൽമല
August 29, 2024 11:29 pm

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ആദ്യഘട്ടമെന്നോണം ആയിരത്തോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. 

എഐഎസ്എഫ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ ക്യാമ്പയിനിലൂടെയാണ് ആവശ്യ വസ്തുക്കൾ ശേഖരിച്ച് ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാന കമ്മിറ്റികളും പങ്കാളികളായി. സംസ്ഥാന സെക്രട്ടറി പി കബീർ വെള്ളാർമല സ്കൂളിലെ അധ്യാപകരായ ജെന്നിഫർ, രജിന എന്നിവർക്ക് പഠന സാമഗ്രികൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അതുൽ നന്ദൻ, ഗോവിന്ദ് സംസ്ഥാന കമ്മിറ്റി അംഗം ഫയാസ്, ജില്ലാ സെക്രട്ടറി ആദിത് സുരേഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.