രാഹുല്‍ കേരളത്തിലെത്തി; സന്ദര്‍ശനത്തിനായി കവളപ്പാറയിലേക്ക്

Web Desk
Posted on August 11, 2019, 3:57 pm

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതപെയ്ത്തില്‍ നാശംവിതച്ച വയനാട് സന്ദര്‍ശിക്കാന്‍ സ്ഥല്തതെ എം പി കൂടിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകള്‍ അപഹരിച്ച വയനാട്ടിലെ പുത്തുമല, നിലമ്പൂരിലെ കവളപ്പാറ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോത്തുകല്ലിലാണ് രാഹുല്‍ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ ദുരിതാശ്വാസ ക്യാമ്ബില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്. പോത്തുകല്ലിലും കവളപ്പാറയിലും എത്തിയശേഷം രാഹുല്‍ കളക്‌ട്രേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് സൂചന.