സൗദ്യയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരണപ്പെട്ടു

Web Desk
Posted on August 06, 2019, 7:24 pm

മാനന്തവാടി: സൗദ്യയില്‍ നടന്ന വാഹനാപകടത്തില്‍ വയനാട് സ്വദേശി മരണപ്പെട്ടു. വെള്ളമുണ്ട കിണറ്റിങ്കല്‍ കുമ്പളക്കട്ടി നൗഫല്‍ (32) ആണ് മരണപ്പെട്ടത്.  കഴിഞ്ഞ ദിവസം മക്കയില്‍ നിന്നും ജിദ്ധയിലേക്ക് പോവുമ്പോള്‍ വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ടു വെന്നാണ് കുടുബങ്ങള്‍ക്ക് വിവരം ലഭിച്ചത്.

മക്കയിലെ ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്തുവരുകയായിരുന്നു നൗഫല്‍ . ആറ് മാസം മുന്‍പാണ് നാട്ടില്‍ വന്ന് മക്കയിലേക്ക് തിരിച്ച് പോയത്.
പ്രവാസിയായ വെള്ളമുണ്ട കിണറ്റിങ്കല്‍ കുമ്പളക്കട്ടി കെ.കെ.അമ്മദ്, റംല കേളോത്ത് എന്നിവരുടെ മകനാണ്.  ഭാര്യ ഷെര്‍മില ഷെറിന്‍, മക്കള്‍. ജന ഫാത്തിമ, മറിയം.