വയനാട് കൊല്ലപ്പെട്ടത് മാവോ നേതാവ് സി പി ജലീല്‍

Web Desk
Posted on March 07, 2019, 11:53 am

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് മാവോ നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി പി ജലീല്‍. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.  ഇന്നലെ രാത്രിയോടെയാണ് വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന് ഏറ്റുമുട്ടലുണ്ടായത്.

രാത്രി ഒമ്പതുമണിയോടെ എത്തിയ മാവോവാദികള്‍ റിസോര്‍ട്ടിലുള്ളവരോട് പണവും ഭക്ഷണവും ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഭക്ഷണം  കാത്തുനിൽക്കുന്നതിനിടെ  വിവരമറിയിച്ചതനുസരിച്ചു പോലീസ് എത്തി. എറ്റുമുട്ടലുണ്ടായതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കിയതോടെ വെടിയേറ്റ ആള്‍ ഉള്‍പ്പെടെയുള്ള മാവോവാദികള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടു. ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വൈത്തിരിയില്‍ കനത്ത സുരക്ഷയാണ് ഇപ്പോഴും തുടരുന്നു, മുപ്പതിലധികം സേനാംഗങ്ങള്‍  കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. 200 ൽ പരം പൊലീസുകാർസ്ഥലത്തുണ്ട്.ഉത്തരമേഖലാ ഐജി ബലറാംകുമാര്‍ ഉപാധ്യായ,ജില്ലാ കലക്ടര്‍ എആര്‍ അജയകുമാര്‍,സബ്കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്,എസ്പി ആര്‍ കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.