വയനാട്ടിൽ മൂന്നരവയസുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റിൽ

Web Desk

മാനന്തവാടി

Posted on May 26, 2020, 2:00 pm

ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്​റ്റില്‍. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ്​ പിടിയിലായത്​. മാനന്തവാടി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം. കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. പ്രതിക്കെതിരെ പോക്​സോ നിയമ​പ്രകാരവും ബലാത്സംഗത്തിനുമാണ് കേസ്​ ​രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. പ്രതിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.​ഐ. എം.എം. അബ്​ദുല്‍ കരീമും സംഘവുമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

Eng­lish sum­ma­ry; wayanad ra-pe case migrant work­er arrest­ed

you may also like this video;