
വയനാട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള എല്ലാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി ചെയർമാനായുള്ള കൗൺസിലടക്കം പ്രവർത്തിക്കുന്നുണ്ട്. ഒരാശങ്കയും വേണ്ട. പറഞ്ഞ തീയതിക്കകം എല്ലാകാര്യങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ നഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ സർക്കാർ എടുത്തിട്ടുണ്ട്. എല്ലാനഷ്ടങ്ങൾക്കും പരിഹാരം കാണണമെന്നുള്ള ഏകാഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. ബെയ്‍ലി പാലത്തിനപ്പുറത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഓരോദിവസവും പാസെടുക്കണമെന്ന നിബന്ധന സംബന്ധിച്ചുള്ള പരാതി പരിശോധിക്കും. ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിയന്ത്രണം ആവശ്യമായി വന്നേക്കാം. ദുരിതാശ്വാസപ്രവർത്തനത്തിന് കേന്ദ്രസർക്കാർ സഹായം നൽകിയിട്ടില്ല. അനുവദിച്ച 526 കോടി രൂപ വായ്പയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.