15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 11, 2024
October 11, 2024
October 11, 2024
October 8, 2024
October 4, 2024
October 1, 2024
September 26, 2024
September 23, 2024
September 21, 2024

വയനാട് ദുരന്തം മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം; ടി.പി രാമകൃഷ്‌ണന്‍

Janayugom Webdesk
തിരുവനന്തപുരം
September 17, 2024 6:38 pm

വയനാട് മുണ്ടകൈ ദുരിതബാധിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകർക്കുന്നവിധം വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തെ ദുരന്തമേഖലയിൽ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങൾ ചെയ്തിരിക്കുന്നത്. വാർത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാർത്ഥ്യം പുറത്തുവരികയും ചെയ്തു. എന്നിട്ടും പത്ര മാധ്യമങ്ങൾ ഈ കള്ളക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. 

എൽഡിഎഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എൽഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളെ തമസ്ക്കരിക്കുക മാത്രമല്ല ഇത്തരത്തിലുള്ള കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരം മാധ്യമങ്ങൾ പരിശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കെതിരായി മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്നേഹിക്കുന്നവർ ഉയർത്തേണ്ടതുണ്ടെന്നും ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.