13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 8, 2024
September 5, 2024
September 3, 2024

വയനാട് ദുരന്തം; പ്രധാനമന്ത്രി വയനാട്ടിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
August 10, 2024 12:25 pm

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ എത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിൽ തിരിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ, സുരേഷ് ഗോപി എന്നിവർ വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. തുടർന്ന് ഹെലികോപ്റ്ററിൽ രാവിലെ 11.10 മുതൽ പകൽ 12.10 വരെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷം 12.15 മുതൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കുകയും കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. ചികിത്സയിലുള്ളവരെ കാണാൻ പ്രധാനമന്ത്രി ആശുപത്രിയിലുമെത്തും.

പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഇന്നത്തേക്ക്‌ നിർത്തിവച്ചിരിക്കുകയാണ്‌. വൈകിട്ട് 3.55ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി തിരിച്ച് ഡൽഹിക്ക് മടങ്ങും.

Eng­lish Sum­ma­ry: Wayanad Tragedy; Prime Min­is­ter to Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.