തിരുവനന്തപുരം: സിനിമയിലെ വനിത കൂട്ടായ്മ രൂപീകരണത്തിനുള്ള അഗീകാരമാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്ന് ഡബ്ള്യുസിസി. സ്ത്രീകൾക്ക് സിനിമയിൽ ചുവടുറപ്പിക്കാൻ റിപ്പോർട്ട് കരുത്തുപകരുമെന്നും നേതൃത്വം പ്രതികരിച്ചു.
സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗികമായ ചൂഷണത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന് ചില നടികൾ തെളിവ് സഹിതം വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മിഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ തീരുമാനിക്കാനും വിലക്കാനും ശക്തിയുള്ള ലോബിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. കമ്മിഷൻ രൂപീകരിച്ച് രണ്ടര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
English summary: wcc reaction hema commission report.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.