Web Desk

December 28, 2019, 6:29 pm

നിങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഇനി കാണുകയും ചെയ്യും: കനയ്യ കുമാര്‍

Janayugom Online

ന്യൂഡല്‍ഹി: . ‘നിങ്ങളുടെ ജയിലുകളില്‍ എത്രമാത്രം സ്ഥലമുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടേ’ പൗരത്വ നിയമഭേദഗതിക്ക് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ചന്ദ്രശേഖര്‍ ആസാദിനെയും അഖില്‍ ഗൊഗോയിയെയും സഫ്ദര്‍ സഫറിനെയും ദീപക് കബീറിനെയും അറസ്റ്റ് ചെയ്തു നുണയന്‍മാരും ഭീരുക്കളുമായ സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ആയിരക്കണക്കിന് ആളുകളെയാണ് പൗരത്വ നിയമഭേദഗതിയെയും എന്‍ആര്‍സിയെയും എതിര്‍ത്തു എന്ന കാരണത്താല്‍ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്. കേള്‍ക്കൂ സാര്‍, നിങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഇനി കാണുകയും ചെയ്യും. നിങ്ങളുടെ ജയിലുകളില്‍ എത്രമാത്രം സ്ഥലമുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടേ’- അദ്ദേഹം പറഞ്ഞു.

‘you may also like this video’