സൗദി ജിന്‍സയെ ലക്ഷ്യമിട്ടു വന്ന ഹൂതി മിസൈല്‍ തകര്‍ത്തു

Web Desk
Posted on August 28, 2018, 12:30 pm

റിയാദ്: സൗദിയെ ലക്ഷ്യമിട്ടു വന്ന ഹൂതി മിസൈല്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാവിലെ 11:45 ഓടെയാണ് ജനവാസമേഖലയായ ജിന്‍സ ലക്ഷ്യമിട്ടു നടത്തിയ  മിസൈല്‍ ആക്രമണം സൗദി സേന  തകര്‍ത്തത്. . സംഭവത്തില്‍ ഇതുവരെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.  രണ്ടു സിൽസാൽ ‑1 മിസൈലുകളാണ് തകർത്തത്.

ജിസാനിൽ ഉണ്ടായിരുന്ന പട്ടാളക്കാർക്കുനേരെയും നജ്‌റാനുനേരെയുമായിരുന്നു മിസൈൽവർഷം. നജ്റാനിലെ മിസൈൽ ആക്രമണത്തിൽ നിരവധി സൗദിസേനാംഗങ്ങൾ മരിച്ചതായാണ് ഹൂതികളുടെ അവകാശവാദം. സൗദിക്ക് നേരെ ഇതുവരെ 182 ഹൂതി മിസൈല്‍ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. ജനവാസമേഖല ലക്ഷ്യമിട്ടുകൊണ്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ മനുഷ്യത്വരഹിത നടപടിയാണെന്നും അധികൃതര്‍ പ്രതികരിച്ചു.