February 2, 2023 Thursday

Related news

February 1, 2023
February 1, 2023
February 1, 2023
January 31, 2023
January 31, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023
January 29, 2023

പാര്‍ട്ടിമാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ തെളിവ് ഞങ്ങളുടെ പക്കലുണ്ട്: ആംആദ്മി പാര്‍ട്ടി

Janayugom Webdesk
ന്യൂഡൽഹി
September 22, 2022 7:57 pm

പഞ്ചാബിലെ നിയമസഭാംഗങ്ങള്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ- ഓഡിയോ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ആം ആദ്മി പാർട്ടി. തെളിവുകളെല്ലാം പഞ്ചാബ് പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ യഥാസമയം പരസ്യമാക്കുമെന്നും മുതിർന്ന എഎപി നേതാവ് രാഘവ് ഛദ്ദ വെളിപ്പെടുത്തി.
“എഎപി എംഎൽഎമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ പഞ്ചാബ് ഡിജിപിയെ (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) കണ്ട് ഈ തെളിവുകൾ സമർപ്പിക്കുകയും എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു… ഞങ്ങൾ ബിജെപിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടും,” മുതിർന്ന എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അത് ഉടൻ പുറത്തുവിടും,” അദ്ദേഹം കൂട്ടിച്ചേർത്തു. 

Eng­lish Sum­ma­ry: We have video evi­dence of BJP offer­ing mon­ey to switch par­ties: Aam Aad­mi Party

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.