നാഗ്പുർ: മതത്തെ രാഷ്ട്രീയവുമായി ഇടകലർത്തി ബിജെപിക്കൊപ്പം നിന്നത് ശിവസേനയ്ക്കു സംഭവിച്ച തെറ്റാണെന്നു തുറന്നുപറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. “രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിന്റേതായ സ്ഥാനത്ത് നിര്‍ത്തണം. എന്നാല്‍ നമ്മളത് മറന്നു. നമ്മള്‍ 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു നമ്മള്‍ ഒന്നിച്ചു നിന്നത്. ഞങ്ങള്‍ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങള്‍ ഹിന്ദുക്കളാണ്. പക്ഷെ നിങ്ങളോ. നിങ്ങള്‍ എതിര്‍പക്ഷത്തുള്ള മമത ബാനര്‍ജിയുമായും രാംവിലാസ് പസ്വാനുമായും പിഡിപിയുമായി വരെ സഖ്യത്തിലേര്‍പ്പെട്ടു.
you may also like this video
ധര്‍മ്മമെന്നത് പറയാന്‍ മാത്രമുള്ളതല്ല. പിന്തുടരാന്‍ കൂടിയുള്ളതാണ്”. മതമെന്നത് പുസ്തകത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും നിലനില്‍ക്കണമെന്നും ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു. എക്കാലവും ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണ് താനെന്നും അതിൽ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. അയോധ്യ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശിവസേന വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.