സമൂഹത്തെയും കുടുംബത്തെയും ശിഥിലമാകുന്ന ലഹരിക്കെതിരെ ഉദ്യോഗസ്ഥരും ജനങ്ങളും സർക്കാരിനോടൊപ്പം ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം പ്രമേയമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും ഇത്തിക്കര ഐസിഡിഎസും സംയുക്തമായി നിർമ്മിച്ച ‘മടക്കം‘ലൈഫ് റീലോഡഡ്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ചാത്തന്നൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കണമെന്നും സ്കൂൾ തലങ്ങൾ മുതൽ തന്നെ കുട്ടികളിൽ ലഹരി വിരുദ്ധ അബോധം വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇത്തിക്കര ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഷോർട്ട് ഫിലിം നിർമ്മിച്ചിത്.
ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് അരമണിക്കൂർ ദൈർഘ്യമുള്ള ഹസ്വചിത്രത്തിന്റെ ലക്ഷ്യം. ചെമ്പരത്തി ക്രിയേഷൻസ് നാടൻപാട്ട് ട്രൂപ്പിന്റെ ഉടമ സി വി എംഗൽസാണ് ചിത്രം സംവിധാനം ചെയ്തത്. ചാത്തന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ കസ്തൂർബ എംഗൽസും എറണാകുളം സ്വദേശി ആകാശ് സന്തോഷമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകനായ സി വി എംഗൽസിനെ മന്ത്രി ആദരിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സദാനന്ദൻപിള്ള ചടങ്ങിൽ അദ്ധ്യക്ഷനായി. വൈസ്പ്രസിഡന്റ് സരിത പ്രതാപ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുശീലാ ദേവി, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.