October 6, 2022 Thursday

Related news

February 17, 2021
February 13, 2021
January 7, 2021
October 18, 2020
July 15, 2020
January 31, 2020
January 5, 2020
December 7, 2019

പ്രാപ്തിയുള്ള തൊഴിൽശക്തി വളർത്തിയെടുക്കണം: മന്ത്രി ടി പി രാമകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം:
July 15, 2020 10:55 pm

ആധുനികകാലത്തെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രാപ്തിയുള്ള തൊഴിൽശക്തി വളർത്തിയെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. പരമ്പരാഗത കോഴ്സുകളുടെ സ്ഥാനത്ത് നൈപുണ്യവികസനത്തിൽ ഊന്നിയുളള പരിശീലനപദ്ധതികൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത് ഈ കാഴ്ചപ്പാടോടെയാണ്. അന്താരാഷ്ട്ര നൈപുണ്യദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനനൈപുണ്യദിനാഘോഷം ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ട്രാവൽ ആന്റ് ടൂറിസം, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് മേഖലകളിൽ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നുണ്ട്. നൈപുണ്യവികസനത്തിനായുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ സങ്കല്പ് സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ ശേഷിയുള്ള തൊഴിൽ ശക്തി വാർത്തെടുക്കുന്നതിന് സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കും.നൈപുണ്യ വികസനത്തിന് മുൻഗണന നൽകുമെന്നും മന്ത്രിപറഞ്ഞു.

ചടങ്ങിൽ ഓൺലൈൻ നൈപുണ്യപരിശീലനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥ്, കെയ്സ് എംഡിയും വ്യാവസായിക പരിശീലന ഡയറക്ടറുമായ എസ് ചന്ദ്രശേഖർ, യു എൽ എഡ്യൂക്കേഷൻ ഡയറക്ടർ ടിപി സേതുമാധവൻ, കെയ്സ് സിഒഒ അനൂപ് എം ആർ, കെഎസ് ഐ ഡി പ്രിൻസിപ്പാൾ കെ മനോജ്കുമാർ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: We need to devel­op a capa­ble work­force: Min­is­ter TP Ramakrishnan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.