Web Desk

ന്യൂഡൽഹി:

March 19, 2020, 9:47 pm

കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതണം: സിപിഐ

Janayugom Online

കൊറോണ മഹാമാരിയുടെ വ്യാപനം തടയുന്നതിന് എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. രാജ്യത്ത് വൈറസ് പടരുന്നത് തടയാൻ കേന്ദ്ര — സംസ്ഥാന സർക്കാരുകളും അധികാരികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണ്. അതോടൊപ്പം ഇതുകൊണ്ടുണ്ടാകുന്ന ദുരിതങ്ങൾ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
അതുപോലെ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുകയും വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പെട്ടെന്നുള്ള അറിയിപ്പിലൂടെ ഹോസ്റ്റലുകൾ വിട്ടുപോകുന്നതിന് നിരവധി വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ട്. ഈ വിഷയം അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതിദിന വേതനത്തിലൂടെ അന്നം തേടുന്ന തൊഴിലാളികൾ, വഴിവാണിഭക്കാർ, ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർ മുതലായവരെയാണ് ഏറ്റവും മോശമായി ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നതിനാൽ സാമ്പത്തിക ഉത്തേജനം നൽകിയും റേഷൻ നൽകിയും ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് മുഖാവരണങ്ങൾ, സാനിറ്റൈസറുകൾ എന്നിവ സൗജന്യമായി നൽകുന്നതിനും നടപടികളുണ്ടാവണം. പകർച്ചവ്യാധി പടരാതിരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും അതാത് ഭരണസംവിധാനങ്ങളുടെയും നിർദ്ദേശങ്ങൾ പ്രായോഗികമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

ENGLISH SUMMARY: We shall fight against coro­na togeth­er CPI

YOU MAY ALSO LIKE THIS VIDEO