June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പൗരത്വ ഭേദഗതിക്കെതിരെ വി ദി പീപ്പിൾ ഓഫ് ഇന്ത്യ

By Janayugom Webdesk
December 31, 2019

ന്യൂഡൽഹി: മോഡി സർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ സാമൂഹ്യ പരിഷ്കർത്താക്കളും — പൊതു സമൂഹവും രംഗത്ത്. വി ദി പീപ്പിൾ ഓഫ് ഇന്ത്യ പി എന്നപേരിലാണ് നിയമത്തിനെതിരെ പൊതുസമൂഹം ഒന്നാകുന്ന കൂട്ടായ്മ രൂപീകരിച്ചത്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന വി ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നതാണ് മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയം. നിർദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി 1000ത്തിലധികം സംഘടനകളാണ് രംഗത്തെത്തിയത്. സാമൂഹ്യ പരിഷ്കർത്താവായ സുപ്രീയ ഫുലെയുടെ ജന്മദിനമായ ജനുവരി മൂന്നു മുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജനുവരി എട്ടിന് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിന് കൂട്ടായ്മ പിന്തുണ നൽകും. കർഷകരും കർഷക തൊഴിലാളികളും മറ്റ് വിവിധ തൊഴിലാളി യൂണിനുകളുമാണ് ഈ ബന്ദിൽ പങ്കെടുക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനവും ദേശീയ യുവജന ദിനവുമായ ജനുവരി 12ന് ദേശീയ തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രോഹിത് വെമുല കൊല്ലപ്പെട്ട ജനുവരി 17 സാമൂഹ്യ നീതി ദിനമായി ആചരിക്കും. മകര സംക്രാന്തി ദിനമായ ജനുവരി 14, 15 തിയതികളിൽ എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. ജനുവരി 26ന് അർധരാത്രി പതാക ഉയർത്തും. മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ച ജനുവരി 30ന് ദേശീയ തലത്തിൽ മനുഷ്യച്ചങ്ങല സൃഷ്ടിക്കുമെന്ന് സ്വരാജ് അഭിയാൻ പാർട്ടി അധ്യക്ഷൻ യോഗേന്ദ്ര യാദവ് പറഞ്ഞു.

Eng­lish sum­ma­ry: We the peo­ple against CAA

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.