കോവിഡ് 19 രോഗം നാടിനെ ഗുരുതരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാതിമതാദി വേർതിരിവുകളില്ലാതെയും ഒരു അതിർവരമ്പിനെയും കൂസാതെയുമുള്ള ഐക്യത്തോടയുള്ള ചെറുത്ത് നിൽപ്പാണ് വേണ്ടതെന്ന് മത‑സാമുദായിക നേതാക്കൾ. രാജ്യത്ത് കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം.
സർക്കാരിന്റ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം തടഞ്ഞുനിർത്താനും കഴിയുന്നുണ്ട്. ഇത് കേരളത്തിന്റെ വലിയ വിജയമാണ്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയർ. കൂടുതൽ ആക്രമണകാരിയായ കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാൻ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ഐക്യമാണ്.
സഹജീവിസ്നേഹം എന്ന അത്യുദാത്തമായ മാനവിക വികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ മഹാവ്യാധിയെ നേരിടണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.. സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങൾ, വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, കാന്തപുരം എ പി അബൂബക്കർ മുസലിയാർ, ജി സുകുമാരൻ നായർ, മാർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്, ബിഷപ്പ് ജോസഫ് കാരിയിൽ, പുന്നല ശ്രീകുമാർ, ഹുസൈൻ മടവൂർ, ബസേലിയോസ് മാർത്തോമ പൗലോസ്, ബിഷപ്പ് എ ധർമ്മരാജ് റസാലം, ഡോ. ജോസഫ് മാർത്തോമ, കടക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ടി വത്സൻ എബ്രഹാം എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.
ENGLISH SUMMARY: we want unity for the resistance
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.