19 April 2024, Friday

Related news

April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 9, 2024

ആശുപത്രികളിൽ ആർദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

Janayugom Webdesk
തിരുവനന്തപുരം
September 17, 2021 10:22 pm

ആർദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നതുപോലെ സംസ്ഥാനത്തെ ആശുപത്രികളിൽ ആർദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളിൽ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ 100 ദിവസങ്ങൾ ആരോഗ്യ മേഖലയെ സംബന്ധിച്ച് വെല്ലുവിളികളുടെ കാലമായിരുന്നു. പകർച്ച വ്യാധികളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും മാതൃകാപരമായിട്ടുള്ള ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമാന്തരമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള പരിശ്രമങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ മേഖല ദേശീയ തലത്തിൽ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്താണ്. 

ഇനിയുള്ള അഞ്ച് വർഷം വളരെ കൃത്യമായ ലക്ഷ്യങ്ങൾ മുന്‍നിർത്തിക്കൊണ്ട് പ്രവർത്തിക്കുന്നതിന് വേണ്ടിയിള്ള കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 126 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ, 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ച് ജില്ലാ ആശുപത്രികൾ, രണ്ട് ജനറൽ ആശുപത്രികൾ, രണ്ട് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റർ, ഒരു റീജിയണൽ ഫാമിലി വെൽഫെയർ സ്റ്റോർ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. അതത് സ്ഥലങ്ങളിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

ENGLISH SUMMARY:We will ensure com­pas­sion­ate ser­vice in hos­pi­tals: Min­is­ter Veena George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.