അവര്‍ നമ്മെ പേടിപ്പിക്കുകയാണ്, നമ്മള്‍ ഭയപ്പെടുകയില്ല: ഫാത്തിമ നഫീസ്

Web Desk
Posted on September 10, 2018, 10:27 am

ഹൈദരാബാദ്: നജീബിന്റെ ഇളയവനായി ഒരു മകന്‍ കൂടി എനിക്കുണ്ടായിരുന്നെങ്കില്‍ അവനെയും ഞാന്‍ പഠനത്തിനായി ജെഎന്‍യുവിലേക്ക് അയക്കുമായിരുന്നു എന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്. തെലങ്കാന യൂത്ത് ക്വയ്ക്ക് എന്ന സമ്മേളന സെഷനില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ നഫീസ്. അവര്‍ നമ്മെ പേടിപ്പിക്കുകയാണ് പക്ഷെ നമ്മള്‍ ഭയപ്പെടുകയില്ല എന്നും ഫാത്തിമ നഫീസ് പറയുന്നു. രോഹിത്ത് വെമുലയുടെ അമ്മ രാധിക വെമുല, മുന്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്, ബി ജി കോല്‍സെ പട്ടില്‍, ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി എന്നിവരും പങ്കെടുക്കുന്നുണ്ട്.
2016 ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍ യു വിദ്യാര്‍ഥിയെ സര്‍വകലാശാലക്കകത്ത് വെച്ച് എബിവിപിയുമായിട്ടുള്ള തര്‍ക്കത്തിന് ശേഷം കാണാതാവുന്നത്. ഡല്‍ഹി പോലീസ് കേസന്വേഷണം ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്ന ഡല്‍ഹി കോടതി കണ്ടെത്തലിന് ശേഷം പിന്നീട് സിബിഐയെ കേസ് ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നും നജീബിനെ കണ്ടെത്തുന്നതില്‍ സിബിഐ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സിബിഐ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു.