10 November 2025, Monday

Related news

November 4, 2025
October 24, 2025
December 9, 2024
December 1, 2024
October 25, 2024
August 30, 2024
April 9, 2024
April 3, 2024
April 1, 2024
January 25, 2024

രാജ്യത്ത് സമ്പത്ത് വര്‍ധിക്കുന്നത് ഒരുശതമാനത്തിന് മാത്രം; ജനങ്ങള്‍ക്കിടയിലുള്ള അന്തരം വര്‍ധിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 4, 2025 10:21 pm

രാജ്യത്ത് സമ്പത്ത് വര്‍ധിക്കുന്നത് ഒരു ശതമാനം പേര്‍ക്ക് മാത്രമെന്ന് ജി20 റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വം കുറയുമ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള അന്തരം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്. 2000 നും 2023 നും ഇടയില്‍ ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളുടെ സമ്പത്ത് 62% വര്‍ദ്ധിച്ചതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍സി നിയോഗിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സമ്പന്നരും ദരിദ്രരുമായുള്ള അന്തരം വര്‍ധിച്ച് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി മാറിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ജനാധിപത്യത്തിനും സാമ്പത്തിക സുസ്ഥിരതക്കും വലിയ ഭീഷണി ഉയര്‍ത്തുകയാണ് ഈ അസമത്വം. ഉയര്‍ന്ന അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യ അപചയം മറ്റു രാജ്യങ്ങളേക്കാള്‍ ഏഴിരട്ടി കൂടുതലായിരിക്കും. 2000നും 2024നും ഇടയില്‍ ആഗോള തലത്തില്‍ പുതുതായി ഉണ്ടാക്കിയെടുത്ത ആസ്തികളുടെ 41 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം കൈവശപ്പെടുത്തിയെന്നും പഠനത്തില്‍ പറയുന്നു. 

ചൈനയും ഇന്ത്യയും പോലെ ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന പല രാജ്യങ്ങളിലും ആളോഹരി വരുമാനം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം പൊതുവെ കുറഞ്ഞിട്ടുണ്ട്. ഇത് ആഗോള ജിഡിപിയില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വിഹിതം ഒരു പരിധി വരെ കുറച്ചിട്ടുണ്ടെന്നും ജി 20 റിപ്പോര്‍ട്ടിലുണ്ട്. 2020നു ശേഷം ആഗോള തലത്തില്‍ ദാരിദ്ര്യം കുറയുന്നതിന്റെ വേഗത കുറഞ്ഞു. 230 കോടി ജനങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ലോകത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. ലോകജനസംഖ്യയില്‍ പകുതിക്കും അവശ്യം ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ചികിത്സാ ചെലവ് താങ്ങാനാവാത്ത മറ്റൊരു 130 കോടി ജനങ്ങള്‍ കൂടിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.