കോളജിൽ ബുർഖ ധരിച്ച് എത്താൻ പാടില്ലെന്ന് മുസ്ലിം വിദ്യാർഥികൾക്ക് കോളജ് അധികൃതരുടെ നിർദ്ദേശം. ബുർഖ ധരിച്ച് എത്തിയാൽ വിദ്യാർഥികളിൽ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം. പട്ന ജെ ഡി വനിതാ കോളജ് പ്രിൻസിപ്പൽ ഡോ. ശ്യാമാ റോയിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ബുർഖ ധരിച്ച് എത്തുന്ന വിദ്യാർഥികളിൽ നിന്നും 250 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
കോളജിലെ ഡ്രസ് കോഡിൽ ബുർഖ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനമെന്ന് പ്രിൻസിപ്പൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ബുർഖ ധരിച്ച് കോളജിൽ എത്തുന്നതിൽ അധികൃതരുടെ ബുദ്ധിമുട്ടിനുള്ള കാരണം മനസിലാകുന്നില്ലെന്നും ഇത് ഒരു പ്രത്യേക മതവിഭാഗത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിദ്യാർഥികൾ പ്രതികരിച്ചു. കോളജിന്റെ തീരുമാനം താലിബാൻ മോഡൽ ആണെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.