ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; ജാഗ്രതാനിർദേശം

Web Desk
Posted on December 13, 2018, 9:03 pm

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ അതി തീവ്ര ന്യൂനമര്‍ദം ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇത് വടക്ക് ‑പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ ആന്ധ്രാപ്രദേശിലേക്കും തമിഴ്നാട് തീരപ്രദേശത്തേക്കും സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.